May 7, 2026

പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും ഡി വൈ എഫ് ഐ

0
Img 20250206 211512
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സി.എസ്.ആർ ഫണ്ടിന്റെ മറവിൽ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോൺഗ്രസ്സ് – ബിജെപി പങ്ക് പൊതുസമൂഹം തിരിച്ചറിയണം. അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഉണ്ടാക്കി ആണ് ജില്ലയിൽ പലയിടത്തും തട്ടിപ്പുകൾ നടത്തിയിട്ടുള്ളത്. വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴിയും, എൻ ജി ഒ സംഘടനകൾ വഴിയും വലിയ തട്ടിപ്പാണ് ജില്ലയിൽ നടത്തിയത്.ഇതിന് നേതൃത്വം കൊടുത്തതാവട്ടെ കോൺഗ്രസ്, ബിജെപി നേതാക്കളാണ് മാനന്തവാടി, കൽപ്പറ്റ, ബത്തേരി എന്നീ ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിന് ആളുകളെ ക്യാൻവാസ് ചെയ്യാൻ നേതൃത്വം നൽകിയത് ഈ നേതാക്കളാണ്.

 

കോർപ്പറേറ്റുകളുടെ സി.എസ്.ആർ ഫണ്ടിനെ ദുരുപയോഗം ചെയ്ത് തങ്ങൾക്ക് സ്വാധീനമില്ലാത്ത മേഖലകളിലെ സാധാരണക്കാരുടെ വിവിധങ്ങളായ ആവശ്യങ്ങളെ ചൂഷണം ചെയ്ത് അവരിലേക്ക് നുഴഞ്ഞു കയറാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ട ഈ തട്ടിപ്പിന് പുറകിലുണ്ട്.

 

ആയിരക്കണക്കിന് സാധാരണ മനുഷ്യന്മാരെ ഇല്ലാത്ത വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയും ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നതും കോൺഗ്രസ് -ബിജെപി കൂട്ടുകച്ചവടം ആണ്. ഈ വിഷയത്തിൽ സമഗ്ര അന്വഷണം നടത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. തട്ടിപ്പിന് പുറകിലെ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണം.

ഈ തട്ടിപ്പ് സംഘത്തിനെതിരെ ഡിവൈഎഫ്ഐ ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കും. തട്ടിപ്പിനിരകളായവരെ കൂടി പങ്കെടുപ്പിച്ച്കൊണ്ട് നാളെ ഫെബ്രവരി 7 ന് മാനന്തവാടി, ബത്തേരി, കൽപ്പറ്റ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് തുടർപ്രക്ഷോപങ്ങൾ ഏറ്റെടുക്കാനും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് പ്രസിഡന്റ് കെ ആർ ജിതിൻ, ട്രഷറർ ഷിജി ഷിബു,എം രമേഷ്, അർജുൻ ഗോപാൽ, സി ഷംസുദ്ധീൻ, പി എം ജംഷീദ്, ഋതുശോബ് ടി പി, വി ബി ബബീഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *