പൊഴുതന കോൺഗ്രസ് ഭവന്റെ കുറ്റിയടിക്കൽ കർമ്മംനടത്തി
പൊഴുതന: കോൺഗ്രസ് ഭവന്റെ കുറ്റിയടിക്കൽ കർമ്മം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പൊഴുതന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മുഖ്യാതിഥിയായിരുന്നു. പോൾസൺ കൂവക്കൽ, എ.പി ശ്രീകുമാർ, വിനോദ് കുമാർ പി, എം.എം ജോസ്, കെ.ജെ ജോൺ, ശിവദാസൻ നായർ, നൗഷാദ് കെ.യു, അജി പൊഴുതന, ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു. സുനീഷ്, ശശി അച്ചൂർ, ഷുക്കൂർ പാലശ്ശേരി, കെ.വി രാമൻ, സുധ അനിൽ, ഗീത എന്നിവർ നേതൃത്വം നൽകി.





Leave a Reply