മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തണൽ റെസിഡൻസ് അസോസിയേഷന്റെ ശുചീകരണ യജ്ഞം
പുൽപ്പള്ളി:ചെറ്റപ്പാലം ടൗണിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തണൽ റെസിഡൻസ് അസോസിയേഷൻ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കണമെന്നും, ടൗൺ വൃത്തിയായി സൂക്ഷിക്കുന്നതിന് വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ചെറ്റപ്പാലം ടൗണിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തണൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ചാൾസ് പി.വി, സെക്രട്ടറി ബിനിൽ കുമാർ ടി.ആർ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ പി.എസ് എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.





Leave a Reply