വയനാടിന് 750 കോടി പുനരധിവാസ ഫണ്ട് പ്രഖ്യാപിച് സംസ്ഥാന ബജറ്റ്
തിരുവനന്തപുരം :കേരളത്തിന്റെ 2025 -26 വർഷത്തെ സംസ്ഥാന ബജറ്റിൽ വയനാടിന് 750 കോടി പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തെ സങ്കട കടലിലാക്കിയ അതിതീവ്ര ദുരന്തമാണ് മുണ്ടക്കൈ ചൂരൽ മലയിൽ ഉണ്ടായത്. 254 പേർ ദുരന്തത്തിൽ മരിച്ചു.44 പേരെ കാണാതായി.2007 വീടുകൾ തകർന്നു ആയിരക്കണക്കിന് പേരുടെ ഉപജീവനം ഇല്ലാതായി.122 കോടി രൂപ നഷ്ടമായി പുനരധിവാസം ചെലവ് 1221 കോടി രൂപ. 2025 നെ കേരളം സ്വാഗതം ചെയ്തത് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള പദ്ധതി പ്രഖ്യാപിച്ചു കൊണ്ടാണ്. 2025- 26 കേന്ദ്ര ബജറ്റിൽ മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം യാതൊരു സഹായവും അനുവദിച്ചിട്ടില്ല മറ്റു സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കേരളത്തോട് പുലർത്തണമെന്ന് മന്ത്രി ആവിശ്യപെട്ടു. സി എം ഡി ആർ എഫ് സി ഡി എം എ കേന്ദ്ര ഗ്രാൻഡ് പൊതു സ്വകാര്യ മേഖലയിലയിൽ നിന്നുള്ള ഫണ്ടുകൾ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് സ്പോൺസർഷിപ്പ് എന്നിവ കൂടി ഈ പദ്ധതിയിൽ വിനിയോഗിക്കുമെന്ന് മന്ത്രി അവതരിപ്പിച്ചു.വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിച്ചു. വനമേഖലയിലെ വന്യജീവി ശല്യം നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനും 50 കോടി രൂപ പ്രഖ്യാപിച്ചു . കൂടാതെ വയനാട് ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രാരംഭ പ്രവർത്തനങ്ങൾക്ക് 3 കോടിയും അനുവദിച്ചു.





Leave a Reply