May 8, 2026

ജീവനക്കാരെ വഞ്ചിച്ച ,യാഥാർത്ഥ്യ ബോധമില്ലാത്ത ബഡ്ജറ്റ് കേരള എൻ ജി ഓ സംഘ് 

0
Img 20250207 Wa0043
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന ബഡ്ജറ്റ് ജീവനക്കാർക്ക് സമ്മാനിച്ചത് കടുത്ത നിരാശയെന്ന് കേരള എൻജിഒ സംഘ് വയനാട് ജില്ലാ സമിതി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ബഡ്ജറ്റിൽ യാതൊരു പ്രഖ്യാപനം ഉണ്ടായില്ല. ക്ഷേമ ബത്ത കുടിശ്ശിക രണ്ടു ഗഡു ഏപ്രിലിൽ അനുവദിച്ചാലും ഫലത്തിൽ 16% (5ഗഡു) കുടിശ്ശിക വീണ്ടും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ശമ്പള പരിഷ്കരണം സംബന്ധിച്ച് യാതൊരു പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഇല്ല.

12-ാംശമ്പള പരിഷ്ക്കരണ കമ്മീഷനെ പ്രഖ്യാപിക്കാത്തത് ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലീവ് സറണ്ടർ പണമായി നൽകുന്ന കാര്യത്തിൽ തീരുമാനം ഇല്ല. ശമ്പള പരിഷ്ക്കരണ കുടിശ്ശിക കാര്യത്തിൽ ബഡ്ജറ്റ് പ്രഖ്യാപനം 2021-ൽ ഉണ്ടായതാണെങ്കിലും ഒരു പൈസ പോലും ജീവനക്കാർക്ക് അനുവദിച്ചിട്ടില്ല. പിന്നീട് പല തവണ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുള്ളതാണെങ്കിലും ഇടക്കാല ഉത്തരവുകൾ ഇറക്കി ജീവനക്കാരെ വഞ്ചിച്ചു.

 

ജീവനക്കാരെ പൂർണ്ണമായും നിരാശപ്പെടുത്ത പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ശ്രീ ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഉള്ളതെന്നും കേരള എൻജിഒ സംഘ് ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *