ബജറ്റിൽ വയനാടിനോട് സർക്കാർ പുറം തിരിഞ്ഞു തന്നെ- ടി സിദ്ധീഖ് എം എൽ എ
കൽപ്പറ്റ:ആരോഗ്യ രംഗത്ത് ഏറെ പ്രശ്നങ്ങളുള്ള ജില്ലയിലെ മെഡിക്കൽ കോളേജ്,വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ,ബദൽ റോഡുകൾ, ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വേണ്ടി ഒന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല, ജില്ലാ ആസ്ഥാനത്തെ അതിപ്രധാനമായിട്ടുള്ള കൽപ്പറ്റ ടൗണിലെ റിംഗ് റോഡ് നേരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി എല്ലാം ക്രമീകരിച്ച് പൊതുമരാമത്ത് മന്ത്രിക്കും,ധനകാര്യ വകുപ്പ്മന്ത്രിക്കും നേരിട്ട് കത്ത് നൽകുകയും ഈ റോഡിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയതുമാണ് കഴിഞ്ഞ മൂന്ന് തവണയായി ബജറ്റിലെ ആദ്യ പ്രൊപോസലായി നൽയിട്ടും ഈ റോഡ് നിഷേധിച്ച നടപടി ഏറെ ഖേദകരമാണ്.
വളർന്നുവരുന്ന വയനാടിന്റെ വികാസത്തിനും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയുടെ വികാസത്തിനും ഒരു പരിഗണനയും ബഡ്ജറ്റിൽ തന്നില്ലയെന്നും കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖ് പറഞ്ഞു.
പള്ളിക്കുന്ന്-വെണ്ണിയോട്-പടിഞ്ഞാറത്തറ റോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് ഈ റോഡിന് വേണ്ടി പൊതുമരാമത്ത് വകുപ്പ്മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം മുഖാന്തിരവും നേരിൽ കണ്ടും ബോധ്യപ്പെടുത്തിയതാണ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അതും പരിഹരിക്കാതെ മുന്നോട്ട് പോയി നിരവധി ആളുകൾക്ക് ഉപകാരപ്രദമാകുന്നതും അപകടാവസ്ഥയിലുള്ളതുമായ പന്തിപ്പൊയിൽ പാലം നിർമ്മാണം ബജറ്റിൽ പാടെ അവഗണിച്ചു.
നേരത്തെ ഗ്രാമീണ റോഡ് പദ്ധതിയിലും ഭരണപക്ഷ എംഎൽഎമാർക്ക് വാരിക്കോരി കൊടുത്തപ്പോൾ പ്രതിപക്ഷ എംഎൽഎമാർ നൽകിയതായിരിക്കുന്ന പല പഞ്ചായത്തിലെയും പ്രൊപ്പോസലുകൾ ഉൾക്കൊള്ളിക്കാതെ നിഷേധിക്കുകയാണ് സർക്കാർ ചെയ്തത്.
ബദൽ റോഡുകൾ,മെഡിക്കൽ കോളേജ്,വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യപ്രസക്തമായ ഒരു ഫണ്ടോ നടപടിയോ ഉണ്ടായിട്ടില്ല.റെയിൽവേയുമായി ബന്ധപ്പെട്ടകാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് പോലും ഒരു തുകയും ഈ ബജറ്റിലും മാറ്റിവെച്ചിട്ടില്ല മൈസൂർ-നെഞ്ചങ്കോട്-നിലമ്പൂർ റെയിൽവേ പാതയും,ബദൽ പാതകൾ ജില്ലയിലെ സാമ്പത്തിക, വിനോദസഞ്ചാര,അടിസ്ഥാന വികസനത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളാണ് എന്നാൽ ഈ പ്രധാന ആവശ്യങ്ങൾക്ക് സർക്കാർ ഈ ബജറ്റിലും മുഖം തിരിഞ്ഞു നിന്നപ്പോഴും പ്രാദേശികമായ വികസനത്തിന് സമർപ്പിച്ച 20 പ്രധാന പ്രൊപ്പോസലുകളിൽ മൂന്നെണ്ണം മാത്രമാണ്(പഴയ വൈത്തിരി ചാരിറ്റി പാലം നിർമ്മാണം,വാഴവറ്റ-പാക്കം- എഴാംചിറ-മാമലക്കുന്ന്-പള്ളിക്കവല റോഡ് നവീകരണം,റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് ബിഎം &ബിസി നവീകരണം)മൂന്നെണ്ണം മാത്രം അംഗീകരിച്ചത് ഈ അവഗണക്കിടയിലും അല്പം ആശ്വാസം നൽകി.
7000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് വർഷം ഇത്രയായിട്ടും കോടികളുടെ കാര്യം പറയുകയല്ലാതെ ഒരു പദ്ധതിയുമായും മുന്നോട്ട് പോവാനും നടപടിയെടുക്കാനും സർക്കാർ മുന്നോട്ട് വന്നിട്ടില്ല.
ഈ കഴിഞ്ഞ മൂന്നു ബജറ്റിലും ജില്ലയോട് കാണിച്ച നിരാശാജനകമായിട്ടുള്ള സമീപനം ഈ ബജറ്റിലും തുടർന്നു. മുണ്ടക്കൈ-ചൂരൽമല പുനർധിവാസത്തിന് സർക്കാർ അനുവദിച്ചിരിക്കുന്നത് 750 കോടി രൂപയാണ് ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വയനാടിന് വേണ്ടി ജനങ്ങൾ കൊടുത്തതായിരിക്കുന്ന തുകയാണ് ഇതോടൊപ്പം സ്പോൺസർഷിപ്പ് അനുബന്ധകാര്യങ്ങളും ഉൾപ്പെടെ ഇതിന്റെ ഇരട്ടി വരും എന്നാൽ 750 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ സർക്കാർ വെച്ചിട്ടുള്ളത് ഇത് സർക്കാറിന്റെ സംഭാവനയല്ല മറിച്ച് ജനങ്ങൾ കൊടുത്തതായിരിക്കുന്ന പണം മാത്രമാണ്.
ജില്ലയിലെ പ്രധാന പദ്ധതികളോടും വികസന ദാഹത്തോടും സർക്കാർ പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഗോത്ര സമൂഹത്തെ പാടെ അവഗണിച്ചു, കാർഷിക മേഖലയിൽ കാർഷിക ഉദ്ധരണത്തിന് വേണ്ടിയുള്ള കാര്യ പ്രസക്തമായ നടപടി ഉണ്ടായിട്ടില്ല, ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളോട് പോലും കഴിഞ്ഞ കാലങ്ങളിൽ ഫണ്ട് വെട്ടിക്കുറച്ച് നേർപകുതിയാക്കിയും നീതി പുലർത്താതെയും മുന്നോട്ടുപോകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇടതു ഭരണത്തിൽ ബജറ്റ് പോലും പ്രസക്തമല്ലാതാക്കിയ ഭരണകൂടമാണിത് ജില്ലയോട് സർക്കാർ കാണിച്ചത് വികസന വിരുദ്ധ സമീപനമാണെന്നും എംഎൽഎ പറഞ്ഞു.





Leave a Reply