August 2, 2026

നാനൂറിലേറെ കോഴിക്കുഞ്ഞുങ്ങളെ തെരുവുനായകടിച്ചു കൊന്നു

0
Img 20250208 Wa0042
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കോളേരി∙ സൊസൈറ്റിക്കവലയിൽ തെരുവുനായ്ക്കൾ നാനൂറിലേറെ കോഴിക്കുഞ്ഞുങ്ങളെ കടിച്ചു കൊന്നു. സൊസൈറ്റിക്കവല അങ്ങാടിക്കു സമീപത്തെ വാഴയ്ക്കൽ മനോഹരന്റെ ഫാമിലെ ഗിരിരാജ ഇനത്തിൽ പെട്ട 436 മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് കടിച്ചു കൊന്നത്. ഇന്നലെ രാത്രി 12 ന് ആണ് സംഭവം. രാത്രി കോഴിഫാമിൽ നിന്ന് ശബ്ദം കേട്ട് ഉടമ ചെന്ന് നോക്കിയപ്പോൾ ഫാമിന്റെ വിവിധ ഭാഗങ്ങളിലായി 8 തെരുവ് നായ്ക്കൾ കോഴികളെ ആക്രമിക്കുന്നതാണ് കണ്ടത്. നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചപ്പോൾ തിരിഞ്ഞ് കുരച്ചുകൊണ്ട് കടിക്കാൻ വന്നെന്നും വടി വീശിയതോടെ നായ്ക്കൾ ഓടി മറഞ്ഞു.

 

നിമിഷങ്ങൾക്കകം നായ്ക്കൾ ഇത്രയധികം കോഴിക്കുഞ്ഞുങ്ങളെ വകവരുത്തിയതെന്നും മുപ്പതിലേറെ കോഴിക്കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ അകത്താക്കിയതായും കർഷകൻ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ കൊന്നതിനു പുറമേ നൂറിലേറെ കോഴികൾക്ക് പരുക്കുകളും പറ്റിയിട്ടുണ്ട്. നാളെ കഴിഞ്ഞ് വിതരണത്തിനായി കയറ്റിക്കൊണ്ടുപോകുന്നതിനാൽ ചുണ്ട് വെട്ടി മരുന്നുകൾ നൽകി നിർത്തിയ കോഴിക്കുഞ്ഞുങ്ങളിൽ കാൽ ഭാഗത്തോളം കോഴിക്കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കൊന്നതോടെ വൻ നഷ്ടമുണ്ടായതായി കർഷകൻ പറയുന്നു. കോഴി ഫാമിന്റെ ചുറ്റും മറച്ചിരുന്ന നെറ്റും ഇരുമ്പുവല മറയും തകർത്താണ് നായ്ക്കൾ കൂടിനുള്ളിൽ കയറിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *