July 30, 2026

ആകാശ കൗതുകങ്ങൾ കുട്ടികൾ ടെലസ്കോപ്പുകൾ നിർമ്മിച്ചു.

0
Img 20250210 Wa0033
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി: സയൻസ് ടെക്‌നോളജി എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെൻ്ററിൽ ആകാശ കൗതുകങ്ങൾ ശിൽപശാലയിൽ കുട്ടികൾ സ്വന്തമായി ടെലസ്‌കോപ്പുകൾ നിർമ്മിച്ച് നിരീക്ഷിച്ചു.ആകാശത്ത് സമയത്ത് എല്ലാ ഗ്രഹങ്ങളും അണിനിരക്കുന്ന പ്ലാനറ്ററി പരേഡ് നടക്കുന്ന സാഹചര്യത്തിലാണ് വിജ്ഞാന കൗതുകം എട്ടാം എപ്പിസോഡിൻ ആകാശ കൗതുകങ്ങൾ എന്ന വിഷയം തിരഞ്ഞെടുത്തത്

   രാവിലെ ബോംബെ ഐ.ഐ.ടി പ്രൊഫസർ (റിട്ട.) കെ.സുധാകരിൻ്റെയും, റിട്ട. പ്രൊഫസർ ലളിതാ മാടത്തിൻറേയും സാന്നിദ്ധ്യത്തിൽ കുട്ടികൾ നിഴൽ യന്ത്രം സ്ഥാപിച്ചുകൊണ്ടാണു ശിൽപശാല ആരംഭിച്ചത്. തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രാചീന കാലത്ത് മനുഷ്യർ ആകാശം നോക്കിയാണ് സമയവും, ദിശയും, കാലാവസ്ഥയും മനസ്സിലാക്കി ഓരോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എന്നാൽ ഗലീലിയോയുടെ കാലം ആയപ്പോഴേയ്ക്കും ആധുനിക ശാസ്ത്രത്തിന് തുടക്കം കുറിക്കുകയും ശാസ്ത്രത്തിൻ്റെ രീതിയിലൂടെ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്യുന്നു ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെ ലഭിക്കുകയും ചെയ്തു. നിങ്ങൾ ഇവിടെ ചെയ്യുന്നത് പോലെ ചെയ്തു പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. കുട്ടികൾ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

   നിഴൽ യന്ത്രം ഉപയോഗിച്ച് നിഴൽ നിരീക്ഷിച്ച് മീനങ്ങാടിയിലെ യഥാർത്ഥ വടക്ക് ദിശ പുതിയ അറിവായി. ഈ നിരീക്ഷണം നടക്കുന്നതോടൊപ്പം പിൻ ഹോൾ പ്രോജക്റ്റ്, മാജിക് കണ്ണാടി നിർമ്മാണം, സൂര്യ ദർശിനി ഉപയോഗിച്ച് ക്ലാസ് മുറിയിൽ സൂര്യനെ എത്തിച്ച് സൂര്യഗ്രഹണം പ്രദർശിപ്പിക്കൽ, ആംഗിൽ ഡാങ്കിൾ മീറ്റർ ഉപയോഗിച്ച് ആകാശത്തിൻ്റെ കോണളവു നിർണ്ണയം, സ്റ്റെല്ലേരിയം ഉപയോഗിച്ച് ആകാശം പരിചയപ്പെടൽ തുടങ്ങിയവയും നടന്നു. സ്വയം നിർമ്മിച്ച ടെലസ്കോപ്പിലൂടെ നോക്കിയപ്പോൾ കുട്ടികൾക്ക് ആവേശമായി. ഇതിൻ്റെ തുടർച്ചയായി സ്കൂളുകളിൽ വലിയ ടെലസ്കോപ്പ് ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്താനും പദ്ധതിയുണ്ട്.

 വയനാട് ജില്ല ടീച്ചേഴ്‌സ് ട്രെയിനിംഗ് റിസോഴ്‌സ് പേഴ്സൺ സണ് ജോൺ മാത്യൂ, എം.എം.ടോമി, പി.എൻ.പ്രകാശൻ, ഇ.വി.ശശിധരൻ, ബിജോ പോൾ കുട്ടികളെ ഗൈഡ് ചെയ്തത്

സ്റ്റെർക്ക് പ്രൊഫ.കെ.ബാലൻ, സി.ഐ.ഒ.എം.ടോമി, സ്റ്റെർക്ക് അംഗങ്ങൾ പി.കെ.രാജപ്പൻ,.ആർ.സുരേഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *