ആസ്പിരേഷന്‍ ബ്ലോക്ക്: ജില്ലാതല പദ്ധതികളുടെ അവലോകനം യോഗം ചേര്‍ന്നു
ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലുള്‍പ്പെടുത്തി നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആസ്പിരേഷന്‍ ജില്ലാ-ബ്ലോക്ക് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം. ജില്ലയില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാകാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലുള്‍പ്പെട്ട ആരോഗ്യപോഷണം, കൃഷി, വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്പ്‌മെന്റ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ആസ്പിരേഷന്‍ ഫെലോസ് എന്നിവര്‍ പങ്കെടുത്തും.





Leave a Reply