ഹരിത കർമ്മ സേനയിൽ അഴിമതിക്കെതിരെ യൂത്ത് ലീഗ് മാർച്ച് നടത്തി.
മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് ഹരിത കർമ്മ സേനയിൽ നിന്നും ലക്ഷങ്ങളുടെ അഴിമതി നടത്തിയ സി ഡിഎസ് (സി ഡി എസ് ) നേതൃത്വത്തിലുള്ള ഹരിത കർമ്മ സേന ഭാരവാഹികൾക്കെതിരെ മുട്ടിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഹരിത കർമ്മ സേന ഓഫീസിലേക്ക് മാർച്ച് നടത്തി.വർഷങ്ങളായി ഹരിത കർമ്മ സേനയിൽ കൃത്യമായ ഓഡിറ്റിംങ്, മീറ്റിംഗ് പോലും നടത്താതെ കണക്കുകൾ ചോദിച്ച ഹരിത കർമ്മ സേനയിലെ മറ്റു മെമ്പർമാരെ ഭീഷണിപ്പെടുത്തുന്ന സി പി എം മെമ്പർമാർക്കെതിരെ നടപടി എടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെക്രട്ടറി, വി ഇ ഒ, എന്നിവർ അറിഞ്ഞിട്ടും സി പി എമ്മിന്റെ ഭീഷണി കൊണ്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ഈ അഴിമതി ഒതുക്കി തീർക്കുന്നതിന് ജോയിന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് പല പരാതികളും ലഭിച്ചെങ്കിലും സി പി എമ്മിന്റെ ഭീഷണിക്ക് വഴങ്ങി മൗനത്തിലാണ് സെക്രട്ടറിയും, വി ഇ ഒ യും അടക്കമുള്ള ഉദ്യോഗസ്ഥർ.ഈ അഴിമതി നടത്തിയവരെ പുറത്ത് കൊണ്ട് വരാതെ സംരക്ഷിച്ച് നിർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.മാർച്ച് മുട്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നീലിക്കണ്ടി സലാം ഉദ്ഘാടനം ചെയ്തു. നജീബ് മാണ്ടാട് അധ്യക്ഷത വഹിച്ചു.എം ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിഷബി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം. കെ. ആലി, നസീമ മാങ്ങാടൻ, ഡോ.ഫായിസ്, ഇസ്മയിൽ മാണ്ടാട്, ഹഫീസ് പരിയാരം, ആദം ആഷിക് എന്നിവർ പ്രസംഗിച്ചു. എ കെ. മജീദ് സ്വാഗതവും, സക്കീർ കല്ലടക്കൽ നന്ദിയും പറഞ്ഞു.





Leave a Reply