ശുഹൈബ് രക്തസാക്ഷി അനുസ്മരണ സംഗമം സംഘടിപ്പിച്ചു
കൽപ്പറ്റ: യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ശുഹൈബ് എടയന്നൂരിന്റെ ഏഴാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അർജുൻ ദാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി.





Leave a Reply