ഇലക്ട്രിക്കൽ തൊഴിലാളികൾ കെഎസ്ഇബി ഓഫീസുകളിലേക്ക് മാർച്ച് നടത്തി
കൽപ്പറ്റ :ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു) ഫെബ്രുവരി 12-ന് സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി. ചീഫ് ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. വയനാട് ജില്ലയിൽ കൽപ്പറ്റ കെ.എസ്.ഇ.ബി. സർക്കിൾ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി ധർണയിൽ പങ്കെടുത്തു.
അനധികൃത വയറിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുക, സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ വർക്കുകൾ ഏറ്റെടുക്കുന്നത് നിയമം മൂലം തടയുക, കെ.എസ്.ഇ.ബി. നിയമനടപടികൾ ഏകീകരിക്കുക, ഓൺലൈൻ അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുക, ജില്ലാതല സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. മധു ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഹരീഷ് ബാബു അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി അബൂബക്കർ കെ.പി. അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ദേവദാസ് സ്വാഗതവും സക്കീർ കെ. നന്ദിയും പറഞ്ഞു.





Leave a Reply