April 17, 2026

ടാലെൻ്റ 2k25 ആഘോഷിച്ചു.

0
Img 20250213 Wa0052
By ന്യൂസ് വയനാട് ബ്യൂറോ

 

ആടിക്കൊല്ലി:ദേവമാത എ എൽ പി സ്കൂളിൽ നാൽപത്തി മൂന്നാമത് വാർഷികം ടാലെൻ്റ 2കെ25 ആഘോഷിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ്കുമാർ വാർഷികം ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി ജെ സ്വാഗതവും ആടിക്കൊല്ലി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ശാന്തിദാസ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്റ്റാഫ് സെക്രട്ടറി ജയേഷ് ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഈ വർഷത്തെ വിദ്യാലയ പ്രതിഭക ളെ ആദരിച്ചു. വാർഡ് മെമ്പർമാരായ

ആശഇഎ ,

ബാബു കണ്ടത്തിൽകര

പി ടി എ വൈസ് പ്രസിഡന്റ് സുരേഷ് കെ ആർ, മദർ പി ടി എ പ്രസിഡൻ്റ് ദീപ്തി ബിൻ്റോ സ്ക്കൂൾ ലീഡർ മാസ്റ്റർ അഡോൺ അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് ജാസ്മിൻ മാത്യു നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *