ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ പിൻവലിക്കും വരെ പോരാട്ടം തുടരും – അലി ഐനിക്കൽ
മാനന്തവാടി: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ.
മണ്ഡലം കമ്മിറ്റിക്ക് കീഴിൽ നടത്തിയ വഖഫ് ഭേദഗതി ബിൽ കത്തിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക നന്മയ്ക്ക് ഉപയോഗപ്പെടുത്തേണ്ട സ്വത്തുവകകള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് കവര്‍ച്ച ചെയ്യുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ നിയമഭേദഗതിക്കു പിന്നില്‍. രാജ്യത്തിന്റെ മഹത്തായ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കുകയാണ് സംഘപരിവാര ഭരണകൂടം. ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ തലപ്പുഴ, മണ്ഡലം കമ്മിറ്റിയംഗം ആലി പി, സുബൈർ, മുസ്തഫ, മുത്തലിബ്,സി.കെ അബു, വി.കെ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply