സർവജന ഹൈസ്ക്കൂളിൽ പച്ചക്കറി വിളവെടുപ്പ്
*ബത്തേരി : ഗവൺമെന്റ് സർവജന ഹൈസ്ക്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി.സ്ക്കൂളിലെ ഇക്കോ ക്ലബ്ബാണ് എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെയും, ബത്തേരി കൃഷിഭവന്റെയും സഹകരണത്തോടെ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത്*
*കാബേജ്,*
*കോളിഫ്ലവർ,പയർ, ബീൻസ്,വെണ്ട,പച്ചമുളക്, തക്കാളി, വഴുതന,* *പടവലം, ഏത്തവാഴ, മത്തൻ, കറിവേപ്പില, തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്.*
*വിളവെടുപ്പ് മുനിസിപ്പൽ ചെയർമാൻ ടി. കെ രമേശ് ഉദ്ഘാടനം ചെയ്തു.*
*പി. ടി. എ പ്രസിഡണ്ട് ടി. കെ ശ്രീജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.* *പ്രധാന അധ്യാപിക ജിജി ജേക്കബ് സ്വാഗതം പറഞ്ഞു*
*ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാമില ജുനൈസ്,സീനിയർ അസിസ്റ്റന്റ് വി. എൻ ഷാജി, വി എച് സി പ്രിൻസിപ്പൽ ഡോ . സന്ധ്യ, ഇക്കോ ക്ലബ് അധ്യാപകരായ ലീന. പി, നൗഷാദ്. പി എന്നിവർ സംസാരിച്ചു.*





Leave a Reply