നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
കേണിച്ചിറ: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു.നെല്ലിക്കര വെളുക്കൻ ഉന്നതിയിലെ നന്ദു (25) ആണ് അപകടത്തിൽ മരിച്ചത് . കഴിഞ്ഞ രാത്രി 12 മണിയോടെ ഇരുളം മൂന്നാനക്കുഴി റൂട്ടിൽ ചുണ്ടകൊല്ലി വളവിലാണ് അപകടം സംഭവിച്ചത്. നന്ദുവും സുഹൃത്ത് മനോജും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മനോജിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Leave a Reply