April 17, 2026

ധനസഹായ വിതരണത്തിന് രേഖകള്‍ നല്‍കണം*

0
By ന്യൂസ് വയനാട് ബ്യൂറോ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തലശ്ശേരി ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികളും കോലധാരികളും 2024 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബര്‍ വരെയുള്ള വേതനം ലഭിക്കുന്നതിന് മാര്‍ച്ച് 10 നകം രേഖകള്‍ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ സഹിതം മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നേരിട്ട് എത്തിക്കണം. ഫോണ്‍- 0490 2321818.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *