എസ്.പി.സി സഹവാസ ക്യാമ്പിന് സമാപനം
മാനന്തവാടി : വയനാട് ജില്ലാ സ്‌റ്റുഡൻറ് പോലിസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ സഹവാസ ക്യാമ്പ് ‘ധ്വനി 2കെ 25’ സമ്മർ ക്യാമ്പിന് ആവേശകരമായ സമാപനം. ഫെബ്രുവരി 16 ന് രാവിലെ 9 മണിക്ക് 12 പ്ലട്ടൂണുകളിലായി 391 കേഡറ്റ്സ് പങ്കെടുത്ത പാസ്സിംഗ് ഔട്ട് പരേഡിൽ വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു. തരിയോട് നിർമല ഹൈസ്കൂളിലെ എഡ്വിൻ എഡിസൺ പരേഡ് നയിക്കുകയും പിണങ്ങോട് ഡബ്ലിയു എച്ച് എസ് എസ് സ്കൂളിലെ ദക്ഷ പ്രവീൺ സെക്കൻഡ് ഇൻ കമാണ്ടറുമായി. പരേഡിന് ഏകോപനം നൽകി ജില്ലാ എസ്.പി.സിയുടെ ബാൻഡ് ടീമും ഉണ്ടായിരുന്നു. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, അഡീഷണൽ പോലീസ് സൂപ്രണ്ട് & എസ്.പി.സി നോഡൽ ഓഫീസർ ടി.എൻ. സജീവ്, മാനന്തവാടി ഡി.വൈ.എസ്.പി വി. കെ വിശ്വംബരൻ,ഇൻസ്‌പെക്ടർ ടി.എ അഗസ്റ്റിൻ, അസി.നോഡൽ ഓഫീസർ കെ.മോഹൻദാസ്, ജി.വി.എച്ച്.എസ്.എസ് മാന്തവാടിയിലെ പ്രിൻസിപ്പൽ പി.സി തോമസ്, വിവിധ സ്‌കൂളുകളിൽ നിന്നുമുള്ള അധ്യാപകർ, ഡ്രിൽ ഇൻസ്‌ട്രക്ടർമാർ, മറ്റു മേഖലകളിലെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ഫെബ്രുവരി 14ന് വൈകുന്നേരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തതോടെ ക്യാമ്പ് ആരംഭിച്ചു. പരിപാടിയിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. 14.02.2025 തിയ്യതി മുതൽ 16.02.2025 തിയ്യതി വരെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിൽ നടന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ, ഇൻഡോർ ക്ലാസുകൾ, ഫീൽഡ് വിസിറ്റുകൾ, കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.





Leave a Reply