തോട്ടംമേഖലയിലെ കടുവയുടെ സാന്നിധ്യം- തൊഴിലാളികളുടെ ഭിതീയകറ്റണം. ഐ.എൻ.ടി.യു.സി.
തലപ്പുഴ :തലപ്പുഴ-തോട്ടം മേഖലയിൽ സ്ഥിരമായുള്ള കടുവയുടെ സാന്നിധ്യം മൂലം തൊഴിലാളികൾ ഭീതിയിലാണ്. രാവിലെ ജോലിക്ക് പോവുന്നതിനും കുട്ടികളെ സ്കൂളിൽ വിടുന്നതിനും ഭയപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി തവിഞ്ഞാൽ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.കൂടുതൽ കുടുകൾ സ്ഥാപിച്ചും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും കടുവയെ പിടി കുടുവാൻ നടപടി വേണം.റോഡുകളുടെ അരികിലുള്ള കാടുകൾ വെട്ടി കാഴ്ച്ച കിട്ടുന്ന തരത്തിൽ വൃത്തിയാക്കണം. മണ്ഡലം പ്രസിഡണ്ട് പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്യ്തു.കെ.കൃഷ്ണൻ,ടി.കുഞ്ഞാപ്പ, സി.ബി.പ്രസാദ്,പി.ഗഫൂർ,സലിമോൻ.കെ.ജി,കെ.അർഷിദ്,എ.ദേവൻ രാജ്, എം.ശിവ,കെ.അജിഷ് കുമാർ,എം.ഗാന്ധി രാജ്,ജോർജ് വി.വി പ്രസംഗിച്ചു.





Leave a Reply