July 30, 2026

കടുവയെ പിടികൂടാൻ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

0
Img 20250216 165459
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ :തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്.

 

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനന്തവാടി – കണ്ണൂർ പ്രധാന പാത ഉപരോധിച്ചു. കൂട് സ്ഥാപിക്കണമെന്നും, നൈറ്റ് പെട്രോളിങ് ഉൾപ്പെടെ ഊർജിതമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇന്ന് രാത്രിക്കുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.

 

ഒരാഴ്ച മുമ്പ് ജനവാസ മേഖലയായ കാട്ടേരിക്കുന്ന്, കമ്പിപ്പാലം തുടങ്ങിയിടങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥാപിച്ച ഒരു ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. പിന്നീട് ഗോദാവരി ഉന്നതിയിൽ ഉൾപ്പെടെ നാട്ടുകാർ കടുവയെ കണ്ടിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *