May 7, 2026

പുതുശ്ശേരിക്കടവ് സണ്ടേസ്കൂൾ 60-ാം വാർഷികാഘോഷം സമാപിച്ചു.

0
Img 20250217 Wa0001
By ന്യൂസ് വയനാട് ബ്യൂറോ

 

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സാൻ്റസ്കൂളിൻ്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ടു നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർസ്റ്റേ ഫാനോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. സണ്ടേസ്കൂൾ വൈസ് പ്രസിഡൻറ് ഫാ. പി.സി പൗലോസ് അനുമോദന പ്രസംഗം നടത്തി.കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മുഖ്യ പ്രഭാഷണവും ഡയറക്ടർ അനിൽ ജേക്കബ് മുഖ്യ സന്ദേശവും നടത്തി. ഫാ. ബിജുമോൻ ജേക്കബ്, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി, മേഖലാ ഇൻസ്പെക്ടർ എബിൻ പി ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷാലി തോമസ് സ്വാഗതവും ജോൺ ബേബി നന്ദിയും പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർമാരെയും ,ഭദ്രാസന യോഗ്യത ജേതാവിനെയും ആദരിച്ചു. സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്നും ഫാ.സേവറിയോസ് തോമസ് നയിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു’

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *