കടുവാ ഭീതി; എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു
തലപ്പുഴ :തലപ്പുഴയിലും പരിസരങ്ങളിലെയും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതിനെ പിന്നാലെ കടുവയെ പിടികൂടണമെന്നും, വിദ്യാർത്ഥികൾക്ക് അവധി നൽകി ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവും നടത്തി. കടുവയെ പിടികൂടുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, കൂട് ഉടനടി സ്ഥാപിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു വിദ്യാർത്ഥികൾ കൂടുതലും തലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. രാത്രിയിലെ ഭക്ഷണം ഉൾപ്പെടെ ഭൂരിഭാഗം വിദ്യാർത്ഥികളും ഹോട്ടലുകളിൽ നിന്നാണ് കഴിക്കുന്നത്. എന്നാൽ കടുവ ഭീതിയെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും, കടുവയെ പിടികൂടുന്നത് വരെ ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി സ്ഥാപനത്തിന് അവധി നൽകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.





Leave a Reply