July 30, 2026

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് അടിമപ്പെടാത്തവരെ തെരഞ്ഞു പിടിച്ചാക്രമിക്കുന്ന സമ്പ്രദായമാണ് കേരളത്തിലെ ക്യാമ്പസുകളിൽ;ജെബി മേത്തർ എം പി.

0
Img 20250217 194120
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി;കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് അടിമപ്പെടാത്തവരെ തെരഞ്ഞു പിടിച്ചക്രമിക്കുന്ന സമ്പ്രദായമാണ് ഇന്ന് കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്നതെന്ന് ജെബി മേത്തർ എം പി.

 

മഹിള സാഹസ് യാത്രയ്ക്ക് മുള്ളൻകൊല്ലി മണ്ഡലത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ .

 

എസ് എഫ് ഐ ഭീകരതയാല്‍ ക്യാമ്പസുകൾ നിറഞ്ഞു. തങ്ങളുടെ രാഷ്ട്രീയം അനുകൂലിക്കാത്തവരെ ഉന്മൂലനം ചെയ്യുന്ന കാടത്തമാണ് ഇന്ന് ക്യാമ്പസുകളിൽ നിലനിൽക്കുന്നത്.

ഈ ഭീകരതയ്ക്ക് കൂട്ടുനിൽക്കുന്ന ഭരണസംവിധാനങ്ങളുമാണ് ഇവിടെയുള്ളത് അവർ കൂട്ടിച്ചേർത്തു.

 

ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പത്മകുമാരി അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജിനി തോമസ് മുഖ്യപ്രഭാഷണം നടത്തി , മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ ജാൻസി വടാനയിൽ , ഗിരിജ കൃഷ്ണൻ , പി.കെ വിജയൻ ,എൻ യു ഉലഹന്നാൻ , വർഗീസ് മുരിയൻകാവിൽ , ബീന ജോസ് , മെഴ്സി ബെന്നി, ജിസ്റ മുനീർ , മോളി സജി, മോളി ജോസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *