August 21, 2026

പ്രദേശിക ഭരണത്തിന്റെ നവസാധ്യതയുമായി കല്‍പ്പറ്റ നഗരസഭ വികസന സെമിനാര്‍

0
Img 20250217 195450
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ ;2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാര്‍ കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി സിദ്ധീഖ് ഉല്‍ഘാടനം ചെയ്തു . അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി സംസ്ഥാനത്താകെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കല്പറ്റയിലേതെന്നതി ലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു . സമ്പൂര്‍ണ കുടിവെള്ള പദ്ധതിയിലും ടൂറിസം സാധ്യതയുള്ള നഗര ആസ്ഥാനമെന്ന നിലയിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന തില്‍ ഭരണ സമിതി നടപ്പിലാക്കുന്ന ജനസൗഹൃദ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു . ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക് അധ്യക്ഷത വഹിച്ചു. പുതിയ കാലത്തെ പുതിയ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതിലും നിലവില്‍ നഗരസഭാ തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിലും എല്ലാവിഭാഗം ജനങ്ങളുടെയും പൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു . നഗരസഭാ സ്റ്റാന്റിങ് അധ്യക്ഷന്മാരായ കേയംതൊടി മുജീബ്,അഡ്വ .എ പി മുസ്തഫ,രാജാ റാണി ,സി കെ ശിവരാമന്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി, എന്നിവര്‍ സംസാരിച്ചു .വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ , വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *