കക്കോട്ടറ ക്ഷേത്രോൽസവം;മൈത്രീ സന്ദേശവുമായി ജുനൈദ് കൈപ്പാണി
പുളിഞ്ഞാൽ:ചരിത്രപ്രസിദ്ധമായ പുളിഞ്ഞാൽ കക്കോട്ടറ തിറ മഹോത്സവം സമാപിച്ചു. തിറ നാടിന്റെയാകെ ഉത്സവമാക്കി മാറ്റുവാൻ പ്രയത്നിച്ച ക്ഷേത്ര ഭാരവാഹികളെ തിറ മഹോത്സവാങ്കണത്തിലെത്തി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിച്ചു.
നാടിനെ ഒരുമിപ്പിക്കുന്ന ഉത്സവങ്ങൾ മതമൈത്രിയുടെയും സൗഹാർദ്ദത്തിന്റെയും ഊർജ്ജഉറവിടമാണെന്നും ജുനൈദ് പറഞ്ഞു.
പതിനട്ട് വർഷമായി മുടങ്ങി കിടന്നിരുന്ന ഉത്സവം പുനർ ആരംഭിച്ച്
പ്രശസ്‌തമായ തിറയുടെ ആവേശം നടാകെ സമർപ്പിച്ച ക്ഷേത്ര കമ്മിറ്റിയുടെ സംഘടനം മികച്ചതായിരുന്നുവെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
പതിനെട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച ഉത്സവത്തിൽ പങ്കാളികളാവാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ഒഴുകിയെത്തിയത്.





Leave a Reply