May 28, 2026

കമ്പമലയിലെ തീ നിയന്ത്രണ വിധേയമാക്കി

0
Img 20250217 210740
By ന്യൂസ് വയനാട് ബ്യൂറോ

പിലാക്കാവ് :കമ്പമലയിലെ തീ നിയന്ത്രണ വിധേയമാക്കി. പിലാക്കാവ് കമ്പമല വനപ്രദേശത്തു ഏകദേശം 1 മണിയോട് കൂടി പുൽമെടുകൾക്കു തീ പിടിച്ച് 10 ഹെക്ടറോളം വനത്തിലെ പുൽമെടുകൾ കത്തി നശിച്ചു. 4 കിലോമീറ്റർ മല നടന്നു കയറി സേന അംഗങ്ങൾ ഫയർ ബീറ്റ് ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.4 മണിക്കൂർ നീണ്ട കഠിന പ്രായക്നത്തിലൂടെ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോറസ്റ്റ് ആർ ആർ ടി ടീം അംഗങ്ങളും തീ കെടുത്താൻ ഉണ്ടായിരുന്നു.. മാനന്തവാടിയിൽ നിന്നും 3 യൂണിറ്റും കൽപ്പറ്റയിൽ നിന്ന് ഒരു യൂണിറ്റും സംഭവസ്ഥലത്തു എത്തിയിരുന്നു.മലയാടിവാരത്തു ജനവസ കേന്ദ്രങ്ങളിൽ തീ പടരാതെ ഇരിക്കാൻ പ്രതേക യൂണിറ്റുകൾ സഞ്ജമാക്കിയിരുന്നു..മാനന്തവാടി സ്റ്റേഷൻ ഓഫീസർ ഭരതൻ പി കെ, ഗ്രേഡ് എ എസ് ടി ഒ മാരായ ജോസഫ് ഐ, സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ജയൻ സി എ, ബിനീഷ് ബേബി, ലെജിത് ആർ സി, ആനന്ദ് കെ, ദീപ്ത് ലാൽ, അഭിജിത് സി ബി , സന്ദീപ് കെ എസ് ഹോം ഗർഡ് മാരായ മുരളീധരൻ, ബിജു എം എസ്, ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *