May 28, 2026

കാട വളർത്തൽ പരിശീലനം നൽകി* 

0
Img 20250217 211227
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി :ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി കുടുംബശ്രീ മിഷനും സി ഡി എസ് ന്റെയും സംയുക്താ ആഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്കുള്ള കാട വളർത്തൽ പരിശീലനം സംഘടിപ്പിച്ചു. തിരുനെല്ലി സിഡിഎസ് ഓഫീസിൽ വച്ച് നടന്ന പരിശീലന പരിപാടി സി ഡി എസ് ചെയർപേഴ്‌സൺ സൗമിനി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി സ്‌പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായി കൃഷ്ണ അധ്യക്ഷത വഹിച്ചു.

വിവിധ യൂത്ത് ക്ലബ്ബുകളിലെ പത്തോളം യുവാക്കൾ പരിശീലനത്തിൽ പങ്കെടുത്തു. യുവാക്കൾക്ക് പുതിയ സംരംഭസാധ്യതകൾ പരിചയപ്പെടുത്തുകയും കാട കോഴി വളർത്തലിലൂടെ കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ആദായം ലഭ്യമാകുകയുമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കാടക്കോഴി സംരംഭകൻ ബിനു പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ . അനിമേറ്റർ ലതിക , ആനിമേറ്റർ സംഗീത എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിക്ക് ശേഷം പരിശീലകൻ ബിനുവിന്റെ കാട ഫാമിലേക്ക് സന്ദർശനവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *