November 16, 2026

കടുവക്കായി കൂട് സ്ഥാപിച്ചു 

0
Img 20250217 214320
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴയിൽ ജനവാസ മേഖലയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന് സമീപത്താണ് കൂട് സ്ഥാപിച്ചത്. പഞ്ചായത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ ക്കൊടുവിലാണ് കൂട് സ്ഥാപിക്കാൻ തീരുമാനമെടുത്തത്. കൂടുതൽ കൂടുകൾ ആവിശ്യമായ ഘട്ടത്തിൽ എത്തിക്കും. നിലവിൽ സ്ഥാപിച്ച ക്യാമറകൾക്ക് പുറമെ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിൽ ഉൾപ്പെടെ വനംവകുപ്പ് പുതുതായി ഇന്ന് തന്നെ ക്യാമറകൾ സ്ഥാപിക്കും. കടുവ ഭീതി തുടരുന്ന സാഹചര്യത്തിൽ എഞ്ചിനീയറിംഗ് കോളേജിന് അവധി വേണമെന്ന ആവശ്യം ഉയർന്നതോടെ കോളേജ് അധികൃതരും, ജനപ്രതിനിധികളും നടത്തിയ ചർച്ചകൾക്കൊടുവിൽ പഠനം ഓൺലൈനിൽ ആക്കിക്കൊണ്ട് ഒരാഴ്‌ചത്തേക്ക് അവധി നൽകാൻ തീരുമാനിച്ചു. കോളേജ് ഹോസ്റ്റലിലും, തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന മുഴുവൻ വിദ്യാർത്തികളോടും വീട്ടിലേക്ക് മടങ്ങി പോകാൻ നിർദേശം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *