May 8, 2026

മഞ്ചാടി കൂട്ടം പഠന ക്ലാസ് ആരംഭിച്ചു

0
03
By ന്യൂസ് വയനാട് ബ്യൂറോ

 

വള്ളിയൂര്‍ക്കാവ്: സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി മഞ്ചാടി കൂട്ടം എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠന ക്ലാസ് ആരംഭിച്ചു. വള്ളിയൂര്‍ക്കാവ് നെഹ്റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.സി.സി.എഫ്.ആര്‍.കീര്‍ത്തി ഐ എഫ്എസ് അധ്യക്ഷത വഹിച്ചു.
വനം പരിസ്ഥിതി സംരക്ഷണം,കാ ലാവസ്ഥ വ്യതിയാനം, സുസ്ഥിര കൃഷി, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവല്‍ക്കരണം എന്നിവയാണ് ക്ലാസ് കൊണ്ട് ഉദേശിക്കുന്നത്. കൃഷിയില്‍ നിന്ന് അകന്നുപോകുന്ന പുതുതലമുറയെ ആര്യോഗ്യപരമായ കൃഷിരീതികള്‍ പഠിപ്പിക്കുക സ്വയം പര്യാപ്തരാവുക എന്നതാണ് ലക്ഷ്യം.

ഒരു മാസം ഒരു സ്‌കൂള്‍ ഒരു ക്ലാസ് എന്ന രീതിയാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമാണ് ഹരിത സമിതി ക്ലാസ് നടത്തുന്നത്. ഓരോ ക്ലാസ് കഴിയുമ്പോഴും കുട്ടികള്‍ക്ക് പച്ചകറികളുടേയും ഫലവൃക്ഷ ങ്ങളുടെയും വിത്തുകളും തൈകളും നല്‍കി ഒരു വര്‍ഷം അതിന്റെ പുരോഗതി പരിശോധിച്ച് ഏറ്റവും നല്ല കൃഷി നടത്തുന്ന സ്‌കൂളിന് സമ്മാനം നല്‍കുന്നതുമാണ്.ചെയര്‍മാന്‍ ടി.സി ജോസഫ് ,എടവക പഞ്ചായത്ത് പ്രസിഡണ്ട് ബ്രാന്‍ അഹമ്മദ്കുട്ടി , ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ ഐ.എഫ്.എസ്, എ.സി. എഫ്
എം. ടി. ഹരിലാല്‍ ,ബേബി വര്‍ഗ്ഗീസ് മാസ്റ്റര്‍,ഫോറസ്റ്റ്റയിഞ്ച് ഓഫീസര്‍ പി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ജെ. മാനുവല്‍, ഒ.വി ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.തോമസ് കുഴിനിലത്തിന്റെ നേതൃത്തത്തില്‍ വാദ്യമേളങ്ങളോടെയായിരുന്നു മന്ത്രിയേയും മറ്റും വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *