August 1, 2026

സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമ്മേളനം നടത്തി

0
Img 20250218 173656
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍:- കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനം കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനിലൂടെ നടപ്പില്‍ വരുത്താന്‍ തയ്യാറാണെന്നു കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവസമ്പത്തും പ്രയോജന പ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം. സ്‌ക്രാപ്പ് വ്യവസായം സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ് മുഹമ്മദ് ഹര്‍ഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.സി. ബാവ അധ്യക്ഷത വഹിച്ചു. എം.സി.ബാവ ജില്ലാ പ്രസിഡന്റ്, വി.പ്രജീഷ് കുമാര്‍ ജില്ലാ സെക്രട്ടറി എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *