July 30, 2026

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
Img 20250220 Wa0063
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ജില്ലാ ജനമൈത്രി പോലീസും കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതിയും സംയുക്തമായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സൈബർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജലീൽ ക്ലാസ്സ് നയിച്ചു. പരിപാടിയിൽ കോട്ടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കോട്ടത്തറ പഞ്ചായത്ത് ഫെയർ ചെയർപേഴ്സൺ അനുപമ , വൈസ് പ്രസിഡൻ്റ് പി എ നസീമ , കമ്പളക്കാട് സബ് ഇൻസ്‌പെക്ടർ വി.എം അശോകൻ, അസി സബ് ഇൻസ്‌പെക്ടർ മുഹമ്മദാലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. വി ഉമ, ഹെൽത്ത് ഇൻസ്‌പെക്ടർ എ ജി ഹരികിഷൻ, വാർഡ് മെമ്പർമാർ, സിഡിഎസ് & എഡിഎസ് അംഗങ്ങൾ, ജെ.എച്ച്.ഐമാർ, ആശാവർക്കർമാർ, എസ്.ടി പ്രൊമോട്ടർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *