July 30, 2026

ഗതാഗത നിയന്ത്രണം

0
Img 20250220 Wa0067
By ന്യൂസ് വയനാട് ബ്യൂറോ

 

 മേപ്പാടി ശ്രീ മാരിയമ്മൻ കോവിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ന് വൈകുന്നേരം 6 ന് ശേഷവും 22 ന് 4 ന് ശേഷവും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേപ്പാടി ജുമാമസ്ജിദ് മുതൽ മേപ്പാടി ബസ്റ്റാൻഡ് വരെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ്, സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അനുവദനീയമല്ല. 

 സ്വകാര്യ വാഹനങ്ങൾക്കായുള്ള പാർക്കിംഗ് സൗകര്യം ഡബ്ലിയു.എം.ഒ സ്കൂൾ ഗ്രൗണ്ട്, മേപ്പാടി ജുമാസ് ജിദ് പള്ളി പാർക്കിംഗ് ഗ്രൗണ്ട്, സെൻറ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ഫാമിലി വെഡിംഗ് പാർക്കിംഗ് എന്നിവിടങ്ങളിൽ ഒരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *