വരൾച്ച തടയാൻ പ്രതിരോധ നടപടി വേണം:
ബിജെപി
പുൽപ്പള്ളി: വേനൽ ആരംഭി
ചതോടുകൂടി മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ അതിരൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ പഞ്ചായത്തിൻ്റെയും ജലസേചന വകുപ്പിൻ്റെയും കീഴിലാണ്. പണിത മിക്ക തടയണകൾക്കും ചീർപ്പ് ഇല്ലാത്തതിനാൽ ജലം ഒഴുകി പോകുകയാണന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി. ആഴ്ചകൾക്കുള്ളിൽ ഇപ്പോഴുള്ള നീരൊഴുക്ക് നിലയ്ക്കും. ലക്ഷങ്ങൾ മുടക്കി നിർ മ്മിച്ച മിക്ക തടയണകളും നോക്കു കുത്തിയായി മാറുകയാണ്.തടയണകളിൽ അടിയ ന്തിരമായി ജലം സംഭരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. പഞ്ചായത്തിൻ്റെ മിക്ക ഭാഗങ്ങളും കടുത്ത വരൾച്ച നേരിടുകയാണ്. കാർഷിക വിളകൾ നേരത്തെ ഉണങ്ങിപ്പോകുന്ന സ്ഥിതിയാണ്.കുടിവെള്ള ലഭ്യതയും വരൾച്ച പ്രതിരോധവും ലക്ഷ്യമാക്കി അധികാരികൾ എത്രയും പെട്ടെന്ന് പ്രവർത്തിക്കണമെന്ന് ബിജെപി മുള്ളൻ കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.





Leave a Reply