September 14, 2026

താത്പര്യപത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയാസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കാനും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും പരിചയസമ്പന്നരായ സന്നദ്ധസംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ള സന്നദ്ധസംഘടനകളിൽ മാർച്ച് ഒന്ന് വൈകീട്ട് 5ന് മുമ്പ് അപേക്ഷാഫോം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതാശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ അയക്കണം. ഫോൺ 0471-2331059.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *