June 19, 2026

കമ്പളക്കാട്-കൈനാട്ടി റോഡ് പണി അനിശ്ചിതത്വത്തിൽ

0
Img 20250221 Wa0013
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കൽപ്പറ്റ: മലയോര ഹൈവേയുടെ ഭാഗമായി കമ്പളക്കാട് മുതൽ കൈനാട്ടി വരെ

നടന്നു വരുന്ന റോഡ് പണി വൈകുന്നു എന്ന് പരാതി. മാസങ്ങൾക്ക് മുമ്പ് മുതലാരംഭിച്ച പ്രവൃത്തി ഇപ്പോൾ പലയിടത്തും സ്‌തംഭിച്ചുകൊണ്ടിരിക്കുന്നു. ഇതുമൂലം യാത്രക്കാരും, പ്രദേശവാസികളും ഒരുപോലെ ബുദ്ധി മുട്ടിലായിരിക്കുകയാണ്. പൊളിച്ചിട്ട റോഡിൽ നിന്നുള്ള പൊടിപടലങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കരാറുകാർ റോഡ് നനയുന്നുണ്ടെങ്കിലും അത് പൂർണമായി ഫലം കാണുന്നില്ല. റോഡരികിലെ കച്ചവടക്കാരും, വീട്ടുകാരും പൊടിയിൽ വലയുകയാണ്. കൂടാതെ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും മറ്റും രോഗികളേയും കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവർമാരും, രോഗങ്ങളും റോഡിലെ കുഴികളും മൂലം ഏറെ വലയുന്നുണ്ട്. എന്നാൽ ആവശ്യമായ നിർമ്മാണ സാമഗ്രികൾ ജില്ലയിൽ നിന്നും ലഭിക്കാത്തതാണ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *