വ്യാപാര സ്ഥാപനങ്ങിൽ പരിശോധന നടത്തി
അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വ്യാപാര
സ്ഥാപനങ്ങിൽ ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. സ്ഥാപനത്തിൻ്റെ മാലിന്യ സംസ്‌കരണ സംവിധാനം, ലൈസൻസ്, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങി മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധന. തുടർന്നും പരിശോധന ഉണ്ടാ കുമെന്ന് അധികൃതർ അറിയിച്ചു. അസി.സെക്രട്ടറി കെ.ജി ബിജു, ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ, പഞ്ചായത്ത് വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ, ക്ലാർക്ക് മുനീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





Leave a Reply