June 19, 2026

കാരുണ്യം വിവാഹസംഗമം നാളെ

0
Img 20250221 145619
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: കണിയാമ്പറ്റ മില്ല് മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റി നാളെ പതിമൂന്നാമത് സ്‌ത്രീധന രഹിത വിവാഹസംഗമം നടത്തുന്നു. കഴിഞ്ഞ 12 വിവാഹസംഗമത്തിലൂടെ 248 യുവതി യുവാക്കൾക്ക് വിവാഹസ്വപ്നം സാക്ഷാത്കരിച്ചു . വധുവിന് സ്വർഭരണവും വിവാഹ വസ്ത്രവും വരന് മഹറും വിവാഹവസ്ത്രവുമാണ് വിവാഹ സമ്മാനമായി നൽകുന്നത്.

നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ നേതൃത്വം നൽകും , സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉസ്താദ് , ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി , സമസ്ത കേന്ദ്ര മുശാവറ അംഗം കെ ടി ഹംസ മുസ്ലിയാർ,ടി. സിദ്ധിക്ക് എം. എൽ. എ.മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, എസ് എം എഫ് സംസ്ഥാന സെക്രട്ടറി പിസി ഇബ്രാഹിം ഹാജി, റസാഖ് കൽപ്പറ്റ, ടി ഹംസ, സലിം മേമന, കടവൻ ഹംസ ,റാശിദ് ഗസ്സാലി കൂളിവയൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വിപി ഷുക്കൂർ ഹാജി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി,മുസ്ഥഫ പി കെ, അബൂബക്കർ പൂനൂർ,എം പി നവാസ്, സി എച്ച് ഫസൽ, റിൻഷാദ് പി, ഖാദർ എം കെ, നാസർ പുതിയാണ്ടി, ഇബ്രാഹിം കോളോത്ത് , അമ്മദ് പുത്തൻ പുര, മൂസ പള്ളിക്കണ്ടി, അബ്ബാസ് പുന്നോളി, അബൂബക്കർ മുക്രി , സി യൂനുസ് ,കാരുണ്യം ചെയർമാൻ കുഞ്ഞുമുഹമ്മദ്, ജൗഹർ, ഉസ്മാൻ എം. പി ,അബ്ദുള്ള വരിയിൽ , രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *