May 28, 2026

എന്‍.ജി.ഒ അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി പദയാത്ര നടത്തി

0
Img 20250221 192948
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള എന്‍.ജി.ഒ അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സത്യമേവ ജയതേ എന്ന പേരില്‍ പദയാത്ര സംഘടിപ്പിച്ചു.

 

മുട്ടില്‍ ഗാന്ധി പ്രതിമയില്‍ ജാഥാ ക്യാപ്റ്റന്‍ കെ.റ്റി.ഷാജി പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ടി. സിദ്ധിഖ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച പദയാത്രയില്‍ നിരവധി വളണ്ടിയേഴ്‌സ് അണിനിരന്നു. വയനാട് സിവില്‍ സ്റ്റേഷനില്‍ സമാപിച്ച പദയാത്ര സുവര്‍ണ്ണജൂബിലി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സമാപന സമ്മേളനം ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ നിര്‍വ്വഹിച്ചു.

 

സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി ജാഥയെ അഭിസംബോധന ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *