May 8, 2026

ജനകീയ ചർച്ച സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത

0
Img 20250222 Wa0022
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ജനസദസ്സ് ജനകീയ ചർച്ച സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന ചർച്ച മുൻ രൂപത പ്രസിഡൻ്റും മിജാർക്ക് ഏഷ്യൻ പ്രതിനിധിയുമായിരുന്ന ജോസ് പളളത്ത് നിയന്ത്രിച്ചു. വയനാട്ടുകാർ ഏറെ കാലമായി ചർച്ച ചെയ്യുന്ന വന്യമൃഗ ശല്യം, ഉരുൾ പൊട്ടൽ, ചുരം ബദൽ പാത, വയനാട് മെഡിക്കൽ കോളേജ്, തുടങ്ങിയ പ്രശ്നങ്ങളിലെ നിലപാടുകൾ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ ചർച്ചയിൽ പങ്കുവെച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ജിതിൻ കോമത്ത്, ഡിസിസി ജനറൽ സെക്രട്ടറി എം. ജി ബിജു, ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം കെ ജയേന്ദ്രൻ , വയനാട് കർഷക കൂട്ടായ്മ പ്രതിനിധി ഇ. പി ഫിലിപ്പ്കുട്ടി, രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, സെക്രട്ടറി ഡ്യൂണ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ പുലക്കുടിയിൽ , കോഡിനേറ്റർ ജോബിൻ തടത്തിൽ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *