സ്‌കൂൾ ഗ്രൗണ്ടിൽ കാറുകളുമായി അഭ്യാസപ്രകടനം കേസെടുത്ത് പോലീസ്
കൽപ്പറ്റ : കൽപ്പറ്റയിൽ സെൻ്റ് ഓഫ് പാർട്ടിക്ക് ശേഷം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് സ്കൂൾ വിദ്യാർത്ഥികൾ.അധ്യാപകരുടെ എതിർപ്പ് മറികടന്ന് എൻഎസ്‌എസ് ഹയർസെക്കൻഡറി സ്കൂളിലാണ് വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനത്തിനിടയിൽ വാഹനം അപകടത്തിൽപെട്ടു.സംഭവത്തിൽ കേസെടുത്ത് പോലിസ്.
വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പാർട്ടിയുമായി ബന്ധപ്പെട്ട് സ്‌കൂൾ മുറ്റത്ത് കാറുകളുമായി അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തു.. കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ സൂരജ് സുരേഷ് (19), അദാബ് ഫിറോസ് (18), അക്ഷയ് കെ (18), സിൽജോ ജോസ് (19) എന്നിവർക്കെതിരെയും, ഡ്രൈവർമാരായി വന്ന ഫെബിൻ മുഹമ്മദ് (21), മുഹമ്മദ് ഷാമിൽ (23) എന്നിവർ ക്കെതിരെയുമാണ് കേസെടുത്തത്. ഇതിൽ രണ്ട് വണ്ടികൾ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതര ജില്ലകളിൽ നിന്നും മറ്റും വാടകയ്ക്ക് എടുത്ത കാറുകളാണ് വിദ്യാർത്ഥികൾ ഗ്രൗണ്ടിലിറക്കിയത്. ജീവന് അപകടം വരും വിധത്തിലുള്ള അഭ്യാസമാണ് ഇവർ നടത്തിയത്. തുടർന്ന് കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ബിജു ആൻ്റണിയുടെ നേതൃത്വത്തിൽ ആറ് കാറുകൾ വന്നതിൽ അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുമെന്നും പോലീസ് അറിയിച്ചു. സമാന രീതിയിലുള്ള നിയമ ലംഘനങ്ങൾക്കെതിരെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും വിദ്യാർത്ഥികൾക്ക് കാറുകൾ വാടകക്ക് കൊടുത്തവർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും, പ്രതികളുടെ ഡ്രൈവിംഗ് ലൈസൻസ് രെജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ ആർ ടി ഒ യു മായി ബന്ധപ്പെട്ടു സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.





Leave a Reply