പൂച്ചപുലിയെ ചത്ത നിലയിൽ കണ്ടെത്തി
ചിറക്കര: തവിഞ്ഞാൽ പഞ്ചായത്തിലെ ചിറക്കര എസ്റ്റേറ്റ് ഫുട്ബോൾ മൈതാനത്ത് പൂച്ചപ്പുലി (ലെപേർഡ് ക്യാറ്റ്) യുടെ ജഢം കണ്ടെത്തി. തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിലുള്ള ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് തലപ്പുഴ ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗോപിയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഈ മേഖലയിൽ പൂച്ചപ്പുലിയുടെ സാന്നിധ്യം ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നും ഇവയെ ഭയക്കേണ്ടതില്ലെന്നും പൂച്ചപുലി മനുഷ്യനെ അക്രമിക്കില്ലെന്നും പട്ടിക്കുഞ്ഞിനെയും മറ്റ് ചെറിയ ജന്തുക്കളെയുമാണ് ഇവ അക്രമിക്കാറുള്ളതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.





Leave a Reply