April 17, 2026

ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധികരിച്ചു 

0
Img 20250223 145115
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയാറായി. 81 കുടുംബങ്ങളാണ് കരടു പട്ടികയിലുള്ളത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്.

ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളാകും. ഇന്നലെ അർധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *