April 17, 2026

മുണ്ടക്കെെ-ചൂരൽമല ദുരന്തബാധിതർ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം: സി. പി.ഐ(എം.എൽ) റെഡ്സ്റ്റാർ

0
Img 20250223 Wa0073
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ റെഡ് സ്റ്റാർ. മുണ്ടക്കൈ-അട്ടമല-ചൂരൽമല പ്രദേശങ്ങളിലെ മുഴുവൻ അനധികൃത റിസോർട്ടുകളും അടച്ചുപൂട്ടുക, പൊതുഖജനാവിൽ നിന്ന് 2000 കോടി കൊള്ളയടിക്കുന്ന ദുരന്ത ഭൂമിയിലെ വിനാശകരമായ തുരങ്ക പാത ഉപേക്ഷിക്കുക, പരമാവധി ഭൂമിയും തൊഴിലും ഉറപ്പ് വരുത്തി സുരക്ഷിത സ്ഥലങ്ങളിൽ ദുരന്തബാധിതരെ യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കുക, അർഹരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും സി പി ഐ റെഡ് സ്റ്റാർ ആവശ്യപ്പെട്ടു. ഹാരിസൺ പോലുള്ള വിദേശ കമ്പനികൾക്കും കുത്തകകൾക്കും ടൂറിസം റിസോർട്ട് മാഫിയകൾക്കും വേണ്ടി മുണ്ടക്കൈ ദുരന്തബാധിതർ നടത്തുന്ന അവകാശ സമരങ്ങളെ അടച്ചമർത്താൻ അനുവദിക്കില്ല. ഭൂമിക്കും അതിജീവനത്തിനും വേണ്ടി മുണ്ടക്കെ ദുരന്തബാധിതർ നടത്തുന്ന സമരങ്ങൾക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു.

 

ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ ഷിബു, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *