അഖിലേന്ത്യ ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ മലബാർ എഫ് സി പെരിന്തൽ മണ്ണ ജേതാക്കൾ
വെള്ളമുണ്ട: സി എഫ് സി അക്കാഡമി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യ ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ മലബാർ എഫ് സി പെരിന്തൽമണ്ണ ജേതാക്കളായി. ഫൈനലിൽ മെക്കാബി എഫ് സി ആറുവാളിനെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.വിജയികൾക്ക് അഫ്സൽ ഫഹദ് മെമ്മോറിയൽ ട്രോഫിയും 2 ലക്ഷം രൂപയും സമ്മാനിച്ചു. ടൂർണമെൻ്റിന് മുന്നോടിയായി ഫുട് ഫെസ്റ്റ്,മെഹന്തി ഫെസ്റ്റ്, കുട്ടികളുടെ ഫാഷൻ ഷോ.കേക്ക് മേക്കിംഗ് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.





Leave a Reply