കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്ക് മെഗാ കാൻസർ സ്‌ക്രീനിങ് ക്യാമ്പയിൻ നാളെ
കൽപ്പറ്റ :ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടംആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിലെ വനിതാ ജീവനകാർക്കായി ഇന്ന്( ഫെബ്രുവരി 25) രാവിലെ 10 ന് കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഭവൻ ഹാളിൽ മെഗാ കാൻസർ സ്‌ക്രീനിങ് ക്യാമ്പയിൻ നടത്തുന്നു. കളക്ടറേറ്റിലെയും കളക്ടറേറ്റ് പരിധിയിലെ ഓഫീസുകളിലെ വനിതാ ജീവനക്കാർക്ക് സ്‌ക്രീനിങിൽ പങ്കെടുക്കാം. ക്യാമ്പെയിൻ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിൽ 500 ഓളം വനിതാ ജീവനക്കാർ പങ്കെടുക്കും. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ സംഘം സ്‌ക്രീനിങിന് നേതൃത്വം നൽകും. സ്ത്രീകളിലെ സ്തന, ഗർഭാശയ ഗള കാൻസർ സാധ്യതകൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി. ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ പി.എസ് സുഷമ, എൻസിഡി നോഡൽ ഓഫീസർ ഡോ കെ.ആർ ദീപ, വിവിധ വകുപ്പ് മേധാവികൾ പരിപാടിക്ക് നേതൃത്വം നൽകും.





Leave a Reply