കർഷകരെ കുരുതി കൊടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്- എൻ. ഡി. അപ്പച്ചൻ.
മുട്ടിൽ :സംസ്ഥാനത്തെ കർഷകരെ കുരുതി കൊടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് എൻ. ഡി. അപ്പച്ചൻ, സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് തങ്ങളുടെത് എന്ന് അടിവരയിടുന്ന നിർദ്ദേശങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . നികുതിയുടെ വർദ്ധനവ് 50 ശതമാനമാണ് എന്നു പറയുമ്പോഴും സർക്കാരുണ്ടാക്കുന്ന സ്ലാബ് അനുസരിച്ച് 80% വരെ നികുതി വർദ്ധിക്കുന്ന സ്ഥിതിയാണ് ഉള്ളത് കൃഷി യാതൊരുവിധത്തിലും മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത് , സർക്കാർ നേരിട്ട് കർഷകരെ ദ്രോഹിക്കുന്നതിന് പുറമെയാണ് വന്യമൃഗ ശല്യവും കർഷകർക്ക് വിലയാകുന്നത് .വന്യമൃഗ ശല്യം തടയാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല എന്നും അതിനെതിരെ ശക്തമായ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. ഭൂനികുതി വർദ്ധനവിനെതിരെയും, മൃഗശല്യത്തിനെതിരെയും മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മണ്ഡലം പ്രസിഡണ്ട് ജോയ് തൊട്ടിത്തറ അധ്യക്ഷനായി. ബിനു തോമസ്, എം. ഒ. ദേവസ്യ, മോഹൻദാസ് കോട്ടക്കൊല്ലി, കെ. പത്മനാഭൻ, സുന്ദരാജ് എടപ്പെട്ടി, ഷിജു ഗോപാൽ , ചന്ദ്രിക കൃഷ്ണൻ, ശ്രീദേവി ബാബു , ഉഷാ തമ്പി, കെ.എൽ. ജോഷി, ഫൈസൽ പാപ്പിന, കെ. വി നിഷിദ് , രവീന്ദ്രൻ മാണ്ടാട്, നിഷ സുധാകരൻ, മേരി സിറിയക്, വി ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply