May 8, 2026

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത‌് തട്ടിപ്പ്: രണ്ട് പേർകൂടി അറസ്റ്റിൽ

0
Img 20250225 103617
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച്

 

തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതു ശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരി യിൽ നിന്നും ഇരുവരും ചേർന്ന് 9 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. ഇവരെ കർ ണാടക ഹുൻസൂരിൽ ഇഞ്ചി തോട്ടത്തിൽ ഒളിച്ചു വെചച്ച് പ്രതികളെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടയിൽ താൽക്കാലിക ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ കൽപ്പറ്റ സിജെഎം കോടതിയാണ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത്. വെള്ളിയാഴ്‌ച അറസ്റ്റിലായ ജോൺസനെ കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യകാലാവധി അ വസാനിച്ചതിനാൽ ഇന്നലെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ ഉടൻ പ്രതിയുടെ ഭാര്യ യും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിൻ തങ്ങൾ നിരപരാധികൾ ആണെന്നും, അത് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ജാമ്യം കിട്ടിയതെന്നും പറഞ്ഞ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ ചെയ്‌തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *