May 8, 2026

അജ്ഞാത ജീവി ആടുകളെ കൊന്നു 

0
Img 20250225 Wa0049
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയൽ എരഞ്ഞിതൊടി നാഗരാജന്റെ ആടുകളെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അജ്ഞാത ജീവി കൊന്നത്.അമ്പലവയൽ എംജി റോഡിൽ അമ്പലത്തിന്റെ മുൻവശത്തുള്ള പറമ്പിൽ തീറ്റാൻ ആയി അഞ്ച് ആടുകളെ കെട്ടിയിരുന്നു അഴിക്കാൻ പോയപ്പോഴാണ് രണ്ട് ആടുകൾ ചത്തനിലയിൽ കണ്ടത്. നാലുമാസം പ്രായമുള്ള ആടിന്റെ കഴുത്തിൽ കടിയേറ്റ പാടുകളുണ്ട്. വന്യജീവി ആണ് ആടുകളെ കൊന്നത് എന്ന് നാട്ടുകാരുടെ നിഗമനം. കാട് മൂടി കിടക്കുന്ന തോട്ടങ്ങൾ ഉള്ളതിനാൽ വന്യജീവികൾ തമ്പടിച്ചിരിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനമാർഗം ഇല്ലാതായിരിക്കുകയാണ്.അർഹമായ നഷ്ട പരിഹാരം നൽകണമെന്നാണ് ഇവരുടെ ആവിശ്യം. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *