August 20, 2026

ബിജെപിയുടെ ഗുണ്ടകളായി സി.പി.എം മാറി കെ.എന്‍.എ ഖാദര്‍

0
6
By ന്യൂസ് വയനാട് ബ്യൂറോ

 

ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന ഗുണ്ടകളായി കേരളത്തിലെ സിപിഎം മാറിയെന്ന് പരിസ്തിഥി ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എന്‍ എ ഖാദര്‍. മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വടുവന്‍ചാലില്‍ സംഘീപ്പിച്ച ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൗണില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി, പൊതു യോഗത്തില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ.കെ സലീം അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വക്കേറ്റ് കെ എന്‍ എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ മറ്റ് ഏത് സ്റ്റേറ്റില്‍ ബിജെപി അധികാരത്തില്‍ വന്നാലും തങ്ങള്‍ക്ക് പ്രശ്‌നമല്ല എന്നും കേരളത്തില്‍ അധികാരത്തില്‍ തുടരുന്നതിന് ബിജെപിക്ക് വേണ്ടി എന്തു വിടുപണി ചെയ്യാനും കേരളത്തിലെ സിപിഎം തയ്യാറായി കൊണ്ടിരിക്കുകയാണ്. ‘തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതുപോലെ അസംബ്ലി ഇലക്ഷനില്‍ അഞ്ചോ ആറോ സീറ്റില്‍ ബിജെപി വിജയിപ്പിക്കാന്‍ സിപിഎം അഹോരാത്രം പണിയെടുക്കുന്നതിന്റെ ഭാഗമാണ് ബിജെപിക്കെതിരെ ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ കക്ഷികളും ,ബുദ്ധിജീവികളും എഴുത്തുകാരും ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ആരോപണത്തില്‍ നിന്ന് സിപിഎം മാറുന്നത്. സഖ്യകക്ഷിയായ സിപിഐ പോലും ഇതിനെതിരെ മുന്നോട്ട് വന്നിട്ടും സിപിഎം നേതാക്കള്‍ നിരന്തരം ബിജെപി ഫാസിസമല്ല പ്രതിനിധാനം ചെയ്യുന്നത് എന്ന് എല്ലാദിവസവും നേതാക്കള്‍ മാറിമാറിവന്ന് പൊതുസമൂഹത്തോട് പറയുന്നത് ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള സഖ്യമാണ് വ്യക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നില്‍ നിര്‍ത്തി മുസ്ലീങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ സിപിഎം ആക്രമിക്കുന്നത്.ഇത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തുന്നതിന്‍ വേണ്ടിയാണ് ‘

പഞ്ചായത്ത് സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം പറഞ്ഞു.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി ശിഹാബ്, യാഹ്യാഖാന്‍ തലക്കല്‍,എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എ. കെ റഫീഖ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ലത്തീഫ്, എസ് ടി യു ജില്ലാ സെക്രട്ടറി അയ്യൂബ് പള്ളിയാല്‍, റിയാസ് പാറോല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന്‍ കെ.കെ കുഞ്ഞമ്മദ് , സി അലവിക്കുട്ടി, വി അബ്ദുള്ളക്കുട്ടി, അഷ്‌ക്കര്‍ അലി സി.ടി, കെ.ടി റസാഖ്, പി.കെ. സാലിം,പി.എം എ കരീം, കബീര്‍ പാടി വയല്‍, സി ജാഫര്‍ ,ഗദ്ധാഫി പി.പി, എം.സി മുഹമ്മദ്, സൈനുദ്ധീന്‍ വടുവന്‍ചാല്‍, അഫ്‌സല്‍ വട്ടത്ത് വയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *