July 30, 2026

ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്‌സ് അസ്സോസിയേഷന്‍ ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

0
23
By ന്യൂസ് വയനാട് ബ്യൂറോ

 

നീലഗിരി: ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്‌സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്‌സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒമാക് മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് സി.വി ഷിബു അദ്ധ്യക്ഷനായി. ഒമാക് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി.

വിനയാസ് ഫ്രീഡം ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ വിനയ വനിതാ മാധ്യമ പ്രവര്‍ത്തകരും ഇന്‍ഫ്‌ളുവന്‍സേഴ്‌സുമായി സംവദിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയെ ചടങ്ങില്‍ ആദരിച്ചു. ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസില്‍ തിരുവമ്പാടി,കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി , ജില്ലാ സെക്രട്ടറിഅന്‍വര്‍ സാദിഖ്,മീഡിയ വിംഗ് സ് സി.ഇ.ഒ സി.ഡി. സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *